2010 മാർച്ച് 4, വ്യാഴാഴ്‌ച

ഒരു സൌഹൃദതിന്റെ

സത്യന്‍ അന്തിക്കാടിന്റെ "യാത്രക്കാരുടെ ശ്രദ്ധയ്ക്ക്" എന്ന സിനിമയുടെ പരസ്യ വാചകം നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ എന്നെനിക്കറിയില്ല. സൌഹൃദത്തിനും പ്രണയത്തിനും ഇടയില്‍ ഒരു ചെറിയ അതിര്‍ വരമ്പ് മാത്രം എന്നായിരുന്നു ആ പരസ്യം. ആ വാചകം വായിച്ച ആ നാളുകളില്‍ കുറിച്ചിട്ട ചില വരികളാണ് ഇത്

ഒരു സൌഹൃദതിന്റെ ആഴതിനപ്പുരം ഇന്നൊരു പ്രണയത്തിന്‍ മാധുര്യം.....
എന്റേത് മാത്രമായി നിന്നെ കാണുമ്പോള്‍ എന്തെന്നരിയാതോരാനന്ദം ......
നീയില്ലാ കൂരിരുളില്‍ നിന്‍ ഓര്‍മ്മകള്‍ കൈതിരിയായെന്തി ....

2010 ഫെബ്രുവരി 28, ഞായറാഴ്‌ച

പണിയെടുക്കാന്‍ മാത്രം ജീവിക്കുന്നവര്‍....

ഏതു തൊഴിലിനും അതിന്‍റെതായ മഹത്വം ഉണ്ടെന്നു പലരും പറഞ്ഞു നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഏതു തൊഴിലിനും അതിന്‍റെതായ ബുദ്ധിമുട്ട് ഉണ്ടെന്നു നാം അത് തിരുത്തേണ്ട സമയം കഴിഞ്ഞു. കഴിഞ്ഞ ദിവസം പണിയെടുത്തു മടുത്ത ഒരു സുഹൃത്ത്‌ ആണ് പറഞ്ഞത് "ചിലര്‍ ജീവിക്കാന്‍ വേണ്ടി പണിയെടുക്കുന്നു... നമ്മളെ പോലെ ചിലര്‍ പണിയെടുക്കാന്‍ മാത്രം ജീവിക്കുന്നു" എന്ന്. ഞാന്‍ സൂര്യോദയം കണ്ടിട്ട് കാലം ഒരുപാടായി... തൊട്ടു മുമ്പത്തെ ദിവസത്തെ പണി കഴിഞ്ഞു, ഞാന്‍ ആ സമയത്ത് നല്ല ഉറക്കത്തിലായിരിക്കും.

(തുടരും)

2010 ഫെബ്രുവരി 17, ബുധനാഴ്‌ച

മറവിയിലെ ഓര്‍മ്മകള്‍....

കാലം ഒരുപാട് കടന്നു പോയതുപോലെ .... ഒപ്പമുണ്ടാകും എന്ന് ഞാന്‍ കരുതിയ ഒരുപാട് കൂട്ടുകാര്‍ .... പലരും ഇന്നു എവിടെ ആണെന്ന് പോലും എനിക്ക് അറിയില്ലാ... എന്റെ പുതിയ അഡ്രസ്‌, ഫോണ്‍ നമ്പര്‍ ഒന്നും ആര്‍ക്കും അറിയില്ല അവരുടേത് എനിക്കും ... ബന്ധങ്ങള്‍ പലതും കൈവിട്ടു പോകുന്നു .... പണ്ട്‌ ഇനി ഒരിക്കലും മറക്കില്ല എന്ന് കരുതിയ പലരെയും ഇന്നു ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ലാ... ആരെയാണ് ഞാന്‍ കുറ്റപ്പെടുത്തേണ്ടത്.... തിരക്കായിരുന്നു ജീവിതത്തില്‍ പലപ്പോളും... ആ തിരക്കിനിടയില്‍ എളുപ്പത്തില്‍ മറക്കാനും ഒഴിവാക്കാനും സാധിച്ചത് ഈ സൗഹൃദങ്ങള് ആയിരുന്നോ.... ഞാന്‍ മാത്രമല്ല അവരും ഇതില്‍ കുറ്റക്കാരാണ്... അവര്‍ക്കും എന്നെക്കാള്‍ തിരക്കായിരുന്നു...